FLASH NEWS

ഭീകരരുടെ സാന്നിദ്ധ്യമെന്ന് സൂചന :ഉധംപൂർ ജില്ലയിൽ സൈന്യത്തിന്റെ തിരച്ചിൽ

WEB TEAM
August 14,2024 12:57 PM IST

ജമ്മുകാശ്മീർ :  ഉധംപൂർ ജില്ലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ സൈന്യത്തിൻ്റെയും പോലീസിൻ്റേയും  

സംയുക്ത തിരച്ചിൽ.  പട്നിറ്റോപ്പിനടുത്തുള്ള അകർ വനം കേന്ദ്രീകരിച്ചാണ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തിവരുന്നത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയായി ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന നിരീക്ഷിച്ചു വരികയായിരുന്നു.

കിഷ്ത്വാറിലെ നൗനട്ടയിലും ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്തുമുള്ള വനമേഖലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഞായറാഴ്ച രണ്ട് തവണ ഏറ്റുമുട്ടൽ നടന്നിരുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.